(moviemax.in) ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ആക്ഷൻ ചിത്രം 'പൊങ്കാല' യുടെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഓൾ കേരള കോളേജ് അലൂമിനി ഫോറം യു.എ.ഇ ക്യാമ്പസായിരുന്നു പരിപാടിക്ക് വേദിയായത്. ഹനാൻഷാ ഉൾപ്പെടെ സിനിമയിലെയും പുറത്തുനിന്നുമുള്ള നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്‍മിനു സിജോ, ശാന്തകുമാരി , രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
എ .ബി ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍.
ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി,
കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർട്നിമെന്റ് ഗ്രെയ്‌സ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും.
Sreenath Bhasi Pongala Audio Launch

































